Home » 2018 » June » 30 » കേരള സർക്കാർ - സൗജന്യ പഠന പദ്ധതി
3:13 PM
കേരള സർക്കാർ - സൗജന്യ പഠന പദ്ധതി
കേരളത്തിലെ പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വിവിധ കോളേജുകളില്‍ എന്ജിനീയറിംഗ് കോഴ്സിന് പ്രവേശനം ലഭിച്ച ശേഷം വിവിധ കാരണങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവരോ,പരീക്ഷയില്‍ പരാജയപ്പെട്ടവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നല്‍കി എന്ജിനീയറിംഗ് കോ ഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള അക്കാദമിക് പിന്തുണ നല്‍കുവാനുള്ള പദ്ധതി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. ഈ പ്രത്യേക പരിശീലനം ആവശ്യമുള്ളവരും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവിധ എന്ജിനീയറിംഗ് കോളേജുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം ആവശ്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Category: news | Views: 73 | Added by: 212525150010
Total comments: 0
avatar
close